നമ്മുടെയെല്ലാം വീട്ടിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ഈച്ചശല്യം എന്നത്. ഇതിന് പരിഹാരം കാണാനായി നിരവധി കെമിക്കലുകൾ നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും, ഗുണത്തേക്കാൾ ദോഷമാണ് ഇത് ചെയ്യാറുള്ളത്. എന്നാൽ ഇത് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ എങ്ങനെയാണ് ഫലപ്രദമായി ചെയ്യുക എന്ന് നമുക്ക് നോക്കാം. നമ്മുടെയെല്ലാം വീടുകളിൽ പഴങ്ങളോ, മറ്റോ ഉണ്ടെങ്കിൽ കുഴി ഈച്ചകളും മറ്റും ഏറെ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം എതിരെ നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്.
ഇതിനായി നമുക്ക് ആവശ്യമുള്ളത് നാരങ്ങ ആണ്. ഒരു നാരങ്ങ എടുത്ത് അത് നല്ലതുപോലെ കട്ട് ചെയ്ത് എടുക്കണം. ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇടാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് അൽപം ഗ്രാംപൂവാണ് ചേർത്ത് കൊടുക്കേണ്ടത്. ഏകദേശം ഒരു ഇരുപത് ഗ്രാമ്പൂ ഇത്തരത്തിൽ ഇട്ടുകൊടുക്കുക. ഇതൊന്ന് നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് ഒന്നുകൂടി അരച്ചെടുക്കാൻ ശ്രദ്ധിക്കണം.
ശേഷം ഇതൊരു അരിപ്പ ഉപയോഗിച്ച് നല്ലതുപോലെ അരിച്ചെടുക്കുക. ഇതിൻറെ കൂടെ അല്പം കർപ്പൂരത്തിൻറെ ഗുളികകൾ കൂടി ചേർത്ത് കൊടുക്കണം. ശേഷം ഇതൊന്ന് സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഈച്ചകൾ മാത്രമല്ല ഉറുമ്പ്, പല്ലി എന്നിവയിൽ നിന്നും രക്ഷ നേടാൻ ഈ ഒരു സ്പ്രേ ഉപയോഗിക്കാവുന്നതാണ്. വളരെ ഫലപ്രദമായ ഒരു രീതി തന്നെയാണ്. ഇത് എല്ലാ ആളുകളും നോക്കുക. കൂടുതൽ വിവരങ്ങൾ അറിയാം.
