നമ്മളെല്ലാവരും വീട്ടിൽ ചെറിയ ചെടികൾ എങ്കിലും നടാറുണ്ടായിരിക്കും. ഇത്തരത്തിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയാണെങ്കിലും, ഗാർഡൻ നിർമ്മിക്കുകയാണെങ്കിലും ഏറെ ആവശ്യമുള്ള ഒന്നാണ് കമ്പോസ്റ്റ് എന്നത്.
നമ്മുടെ അടുക്കള മാലിന്യങ്ങളിൽ നിന്ന് തന്നെ കമ്പോസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതെങ്ങനെയാണെന്ന് പരിശോധിക്കാം. സാധാരണ നമ്മൾ അടുക്കളയിലെ വേസ്റ്റുകളെല്ലാം പറമ്പിലേക്കും മറ്റും കളയുകയാണ് പതിവ്. ഇത്തരത്തിൽ ചെയ്യുന്നത് വഴി പരിസരം വൃത്തിഹീനമാകുമെന്ന് മാത്രമല്ല, ഈച്ചയും, കൊതുകും മറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ഇത് വളരെ ഉപയോഗപ്രദമായി തന്നെ നമുക്കിവിടെ കമ്പോസ്റ്റ് ആക്കി എടുക്കാം.
ഇതിനായി വീടിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു കുഴിയെടുക്കുക. ശേഷം അതിലേക്ക് അല്പം പച്ചിലകൾ ഇട്ടു കൊടുക്കണം. ഇനി നമ്മുടെ വീട്ടിലുള്ള അടുക്കള വേസ്റ്റുകൾ എല്ലാം ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഈ കുഴിയിലേക്ക് തന്നെ ഉണങ്ങിയ ഇലകളും, കുറച്ച് ചപ്പ് ഇലകളും ഇട്ടുകൊടുക്കാനായി ശ്രദ്ധിക്കണം. ശേഷം അല്പം തൈര് കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇനി ഇതിലേക്ക് അല്പം ചാരവും, ഉണങ്ങിയ ഇലകളും കൂടി ചേർത്തു കൊടുക്കണം.
ശേഷം ഇതിൻറെ മുകളിലേക്ക് അല്പം കഞ്ഞിവെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇനി ഇത് മൂടി ഇടേണ്ടതാണ്. ഇത്തരത്തിൽ തന്നെ ഓരോ ദിവസവും നിങ്ങൾക്ക് വേസ്റ്റ് ഈ കുഴിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പൊടി രൂപത്തിലുള്ള കിടിലൻ കമ്പോസ്റ്റ് അടുക്കള വേസ്റ്റിൽ നിന്ന് മാത്രം നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ അടുക്കള മാലിന്യം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
