നിങ്ങടെ പൂന്തോട്ടം ഏറെ ഭംഗിയുള്ളത് ആക്കുന്ന ഒരു ചെടിയാണ് ഓർക്കിഡ്. മറ്റു ചെടികളെ അപേക്ഷിച്ച് വളരെ എളുപ്പമാണ് ഓർക്കിഡ് വളർത്തൽ. പലതരത്തിലുള്ള ഓർക്കിഡുകൾ ഇപ്പോൾ ലഭ്യമാണ്. ഓർക്കിഡ് നിറയെ പൂക്കൾ ഉണ്ടാവാൻ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
വേനൽക്കാലം ആണെങ്കിൽ ദിവസേന ഓർക്കിഡ് ചെടികൾ നനച്ചു കൊടുക്കേണ്ടതാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ഇവ വളർത്താൻ. എങ്കിൽ മാത്രമേ ഇവ നിറച്ചും പൂക്കൾ ഉണ്ടാവുകയുള്ളൂ. രണ്ട് കപ്പ് ചാരവും, രണ്ട് കപ്പ് എല്ലുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മൂന്നു സ്പൂൺ വീതം ഓർക്കിഡ് ചെടികൾക്കിട്ടു കൊടുക്കാവുന്നതാണ്.
പച്ചക്കറികൾക്ക് നൽകുന്ന എല്ലാത്തരം വളങ്ങളും ഓർക്കിഡ് ചെടികൾക്കും നൽകാം. അതുപോലെതന്നെ മുട്ടത്തോട് കൊണ്ടും ഓർക്കിഡ് നിറയെ പൂക്കൾ ഉണ്ടാവുന്നതാണ്. കുറച്ചു വെള്ളം എടുത്ത് അതിലേക്ക് മുട്ടത്തോട് പൊടിച്ച് ചേർത്തു വയ്ക്കുക. 10 മണിക്കൂറിനു ശേഷം ഇത് ഓർക്കിഡിന്റെ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.
ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മൂലം ഓർക്കിഡ് ചെടികൾ വളരെ നല്ല രീതിയിൽ വളർന്നു വരുന്നതാണ്. അതുപോലെതന്നെ നല്ല പ്രോട്ടീൻ അടങ്ങിയ ഒന്നാണ് പശുവിൻ പാൽ. ഒരു കപ്പ് പശുവിൻ പാലിൽ അരക്കപ്പ് വെള്ളം ചേർത്ത് ഓർക്കിഡ് ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ചെടികൾ നല്ല രീതിയിൽ വളരുകയും, നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യും. ഒരേസമയം ഒന്നിലധികം വളങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
