ഈ ചെടി നാട്ടിൻപുറത്ത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എണ്ണ കാച്ചാൻ ഇതിലും നല്ലത് വേറെ ഇല്ല

ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പലവിധത്തിലുള്ള ചെടികൾ നാം വില കൊടുത്തു വാങ്ങി വളർത്തുകയും ചെയ്യുന്നവരാണ്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലും റോഡിൻറെ സൈടുകളിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന പല സസ്യങ്ങളും നമ്മൾ ശ്രദ്ധിക്കാതെ പോകാറുണ്ട്.എന്നാൽ ഇങ്ങനെ വളർന്നുവരുന്ന ചെടികളിൽ വളരെയേറെ ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിലുള്ള ഒരു ചെടിയാണ് പെരിങ്ങൽ.

പെരിങ്ങൾ നമ്മുടെ നാട്ടിലൊക്കെ കാണാറുണ്ടെങ്കിലും ഇതിൻറെ പ്രത്യേകത ഒട്ടും തന്നെ പലർക്കും അറിവില്ല എന്നതാണ് സത്യം. പെരിങ്ങൽ ആയുർവേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും ഒക്കെ ഉപയോഗിച്ച് വരുന്ന ഒരു സസ്യമാണ്. അതുമാത്രമല്ല 20 തരം അസുഖങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗമാണ് പെരിങ്ങൽ. പെരിങ്ങലിനെ കുറിച്ചുള്ള മൂല്യവും അതിൻറെ ഗുണങ്ങളും വ്യക്തമായ അറിവുള്ളതുകൊണ്ടാവാം പണ്ടുകാലത്ത് ഉള്ളവർ പെരിങ്ങലിനെ പരിപാലിച്ച് വളർത്തിയിരുന്നു.

ഒരൊറ്റ പേരു കൊണ്ട് തന്നെ പ്രദേശം ആകെ വ്യാപിക്കുന്നു എന്നതാണ് ഇതിൻറെ പേരിന് കാരണം. പെരിങ്ങലം എന്നും പെരുവലം എന്നും അറിയപ്പെടുന്നു. പ്രസവാനന്തരം ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ എല്ലാ വേദനകളും നീർക്കെട്ടുകളും ഇല്ലാതെയാകും. ഈ ഇല ഉപയോഗിച്ച് നിലം തുടക്കുകയാണെങ്കിൽ ഒരു പരിധിവരെ ബാക്ടീരിയകളെ അകറ്റി നിർത്താൻ സാധിക്കും.ശരീരത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ അലർജി എന്നിവയ്ക്ക് നല്ലൊരു മരുന്നാണ് പെരിങ്ങൽ പെരിങ്ങലത്തിന്റെ ഇല എണ്ണയിൽ ചൂടാക്കി അലർജിയുള്ള ഭാഗത്ത് തേച്ചാൽ മതിയാകും. ചൂടുകാലത്ത് ഉണ്ടാകുന്ന ചൊറിച്ചില് ശരീരത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾ ഇതൊക്കെ മാറാനായി പെരിങ്ങലം വളരെയേറെ സഹായിക്കുന്നു നിസ്സാരമായി കാണുന്ന ഈ ചെടിയുടെ ഗുണങ്ങൾ ഏറെയാണ് കൂടുതൽ അറിയാം.

Malayalam News Express