ബീഗിൾ ഇനത്തിൽപ്പെട്ടവഴിതെറ്റിയ നായ കുട്ടിയെ ഇന്നലെ രാവിലെ രണ്ട് യുവാക്കൾ ആണ് പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വഴിതെറ്റിയ നായകുട്ടി പാലാ ടൗണിൽ തൻറെ യജമാനനെ തിരഞ്ഞ് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. നായ്ക്കുട്ടിയുടെ ഉടമ ഇതുവരെ അന്വേഷിച്ച് എത്തിയിട്ടില്ല. അതിനെ തുടർന്ന് പാലാ പോലീസ് ചിത്രം സഹിതം നോട്ടീസ് നൽകിയെങ്കിലും നായക്കുട്ടിye അന്വേഷിച്ച് ഇതുവരെ ആരും എത്തിയിട്ടില്ല.
പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ച നായക്കുട്ടി തൻറെ ഉടമയെ കാത്തിരിക്കുകയാണ്. വിപണിയിൽ നല്ല വില ലഭിക്കുന്ന ഇനമാണ് ബീഗിൾ. അതുപോലെതന്നെ നല്ല ബുദ്ധിയും,സ്നേഹവും ബീഗിൾ ഇനത്തിൽപ്പെട്ട നായകൾക്ക് ഉണ്ട്. ഈ കുഞ്ഞു നായക്കുട്ടിയുടെ ഉടമ അന്വേഷിച്ചെത്തിയില്ലെങ്കിൽ രണ്ടുദിവസത്തിനകം പോലീസിന്റെ നായ വിഭാഗത്തിന് കൈമാറാനാണ് തീരുമാനം. കേരള പോലീസിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നായക്കുട്ടിയെ കുറിച്ച് അറിയാവുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ അറിയിച്ചിട്ടുണ്ട്. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോൺ: 0482 2212334
