മാതളം നിറയെ കായ്ക്കാൻ ഇത് ശ്രദ്ധിച്ചാൽ മതി; ഇങ്ങനെ ചെയ്താൽ മാതളം ചുവട്ടിൽ നിന്ന് തന്നെ കായ്ക്കും

മാതളനാരങ്ങ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് മാതളം. മറ്റു പഴങ്ങളെ വെച്ച് നോക്കുമ്പോൾ ഒരുപാട് ഗുണമേന്മയുള്ള ഒരു പഴം കൂടിയാണ് മാതളം. മാതളനാരങ്ങ ഉറുമാൻ പഴം എന്ന പേരിലും അറിയപ്പെടാറുണ്ട്. മധുരമുള്ളതുകൊണ്ടുതന്നെ തന്നെ ഒരു വിദേശ പഴം കൂടിയാണ് മാതളനാരങ്ങ.

വിളവെടുപ്പ് കഴിഞ്ഞാൽ പോലും വളരെ നാളുകേട് കൂടാതെ ഇരിക്കും എന്നുള്ളതാണ് , മാതളം കൃഷി ചെയ്യുന്നവർക്ക് ഒരുവിധത്തിലുള്ള നഷ്ടവും സംഭവിക്കില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് മാതളനാരങ്ങ കൃഷി ചെയ്യാനും, ലഭിക്കാനും അനുയോജ്യമായ ഒന്നാണ്. നമ്മുടെ വീട്ടു പരിസരങ്ങളിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് കൃഷി ചെയ്യാൻ സാധിക്കും. വീടിൻറെ ടെറസിൽ വരെ ഇത് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുന്നു എന്നതാണ് ഇതിൻറെ ഒരു പ്രത്യേകത.

ഇത് നല്ല രീതിയിൽ ലഭിക്കാനായി മാതളം നടുമ്പോൾ ഒന്നരഡി നീളത്തിലും വീതിയിലും ആഴത്തിലും കുഴിയെടുക്കണം. അതിനുശേഷം കുറച്ചു വെള്ളം നനച്ചു കൊടുക്കുക ഇനി കുറച്ചു കുമ്മായം ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇങ്ങനെ കുമ്മായം ഇട്ടുകൊടുക്കുന്നതിലൂടെ മണ്ണിൽ എന്തെങ്കിലും അണുക്കൾ ഉണ്ടെങ്കിൽ അവ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതായിരിക്കും.ഇതോടൊപ്പം തന്നെ എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും കലർത്തിയിട്ട് കൊടുക്കാം.

ഇതിൻറെ എല്ലാം മുകളിലേക്ക് ഉണങ്ങിയ ചാണകപ്പൊടിയും ഇട്ടുകൊടുക്കണം. ഇനി ഇതൊന്നു നനച്ചു കൊടുക്കണം. നനച്ച ശേഷം മാതളത്തിന്റെ വിത്ത് കുഴിയിലേക്ക് ഇട്ടു കൊടുക്കാം. ഇതിനു മുകളിലേക്ക് ചകിരി ചോറ് വിതച്ചിടാം.ഇങ്ങനെ ചെയ്തതിനുശേഷം മണ്ണിട്ട് കുഴി മൂടുക.കൂടുതൽ തണുപ്പ് വേണ്ട ഒന്നാണ് മാതളനാരങ്ങ. അതിനാൽ തടം എടുത്ത കുഴി മൂടിയ ശേഷം ചെറിയൊരു തടം എടുത്തു കൊടുത്താൽ ഏറ്റവും നല്ലതാണ്. ആവശ്യത്തിന് വെള്ളവും വളവും എല്ലാ ദിവസവും ഇതിന് നൽകുക.

Malayalam News Express