നമ്മൾ സാധാരണയായി ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു ഇലയാണ് വഴനയില. ഭക്ഷണം തയ്യാറാക്കുമ്പോൾ രുചിയും, മണവും ലഭിക്കാൻ വഴനയില ചേർക്കാറുണ്ട്.
ഈ ഇലകൾക്ക് അതിശക്തമായ ഔഷധ ഗുണങ്ങളുമുണ്ട്. നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും, ശരീരദുർഗന്ധം അകറ്റാനും ഏറെ സഹായിക്കും. അതുപോലെതന്നെ ഇത് കഫ, വാത ദോഷങ്ങൾ സന്തുലിതമാക്കുമെന്ന് അറിയപ്പെടുന്നുക്ഷമിക്കുന്നതിനും നീർക്കെട്ട് മാറുന്നതിനും ദഹനപ്രക്രിയ നല്ലതുപോലെ ആകാനും ഏറെ സഹായിക്കുന്ന ഒന്നാണ് . ഇതിന്റെ ഇലകൾ സ്ഥിരമായി വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്.
അതുപോലെതന്നെ ഇത് നമ്മുടെ പല്ലിൻറെ സൗന്ദര്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതിൻറെ കമ്പ് നല്ലതുപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു കരി ഉപയോഗിച്ച് തേക്കുന്നത് പല്ല് വെളുക്കുന്നതിനും ആരോഗ്യത്തിനും പല്ലിൻറെ ആരോഗ്യത്തിനും ഒക്കെ ഏറെ നല്ലതാണ്. ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ബെല്ലി ഫാറ്റ് കുറയുന്നതിനും, ശരീരദുർഗന്ധം മാറാനും, വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്കും ഒക്കെ നല്ലൊരു പരിഹാരമാണ്.
നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും വിഷാദത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും വഴന ഇലകൾക്ക് കഴിയും. വെള്ളത്തിൽ വഴന ഇലകുതിർക്കുക. ഷാംപൂവിനു ശേഷം ശിരോചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുന്നത് താരനും, തലയിലെ പേൻ ശല്യവുംഇല്ലാതാക്കുകയും ചെയ്യും.
