തങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. അതിനു വേണ്ടിയുള്ള സാമ്പത്തിക ആസൂത്രണം പോലും നേരത്തെതന്നെ ചെയ്യുന്ന മാതാപിതാക്കളുമുണ്ട്. അത്തരത്തിൽ മികച്ച ഒരു സാമ്പത്തിക ആസൂത്രണം നിങ്ങൾക്ക് കുട്ടികളുടെ പേരിൽ ചെയ്യാൻ പുതിയ ഒരു സ്കീം അവതരിപ്പിക്കുകയാണ് പോസ്റ്റ് ഓഫീസ്. ഏറ്റവും സുരക്ഷിതവും സുതാര്യവുമായ ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്നത്. ഇവിടെ നിക്ഷേപം മാത്രമായിട്ടല്ല, അതിന്റെ പലിശയും ചേർത്ത് ആണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഈ സ്കീം വഴി ഉറപ്പാക്കപ്പെടുന്നു.
നിങ്ങളുടെ കുട്ടിയുടെ പേരിൽ പ്രതിമാസം 2000 രൂപയോളം പോസ്റ്റോഫീസിൽ നിക്ഷേപിച്ചു പോന്നാൽ അഞ്ച് വർഷം കഴിഞ്ഞ് അതിന്റെ വരുമാനം കുട്ടിക്ക് കിട്ടിതുടങ്ങും. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ അവരുടെ രക്ഷാധികാരിയായി പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം വഴി നിയമപരമായി സുരക്ഷിതമായി ഒരു RD തുടങ്ങാം. മൊത്തം അഞ്ച് വർഷം കൊണ്ട് നിക്ഷേപം നിങ്ങൾക്ക് പൂർത്തിയാക്കാനും സാധിക്കും. ജനിച്ച കുട്ടിയുടെ പേർക്ക് 2000 രൂപയുടെ പ്രതിമാസ നിക്ഷേപം തുടങ്ങിയാൽ ആ കുട്ടിക്ക് അഞ്ച് വയസ്സ് ആകുന്ന നേരം 1000 രൂപയിലധികം ഫണ്ട് പോസ്റ്റ് ഓഫീസ് മുഖാന്തരം നിങ്ങൾക്ക് ലഭിച്ചുതുടങ്ങും.
ഒരു കുട്ടിയുടെ പേരിൽ പ്രതിമാസം 2,000 രൂപ RDയിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷം കൊണ്ട് ഒരു ലക്ഷത്തി നാല്പതിനായിരം രൂപയോളമാകും ഈ തുക. ഇപ്പോൾ നിലവിൽ 5.8 ശതമാനം പലിശ തപാൽ ഓഫീസ് നൽകുന്നുണ്ട്. കോമ്പൗണ്ടിംഗ് നടത്തുന്നത് ത്രൈമാസ അടിസ്ഥാനം കണക്കിലെടുത്താണ്. അഞ്ച് വർഷത്തിനുള്ളിൽ കുട്ടിയുടെ പേരിൽ ചേർക്കപ്പെടാൻ പോകുന്നത് ഒരു വലിയ തുക തന്നെ ആയിരിക്കും.അഞ്ച് വർഷം തികയുന്നതിനു മുൻപേ പണം നമുക്ക് പിൻവലിക്കണം എങ്കിൽ അങ്ങനെയും ചെയ്യാവുന്നതാണ്.
പോസ്റ്റ് ഓഫീസിൽ കുട്ടിയുടെ പേരിൽ തുടങ്ങിയ RD അക്കൗണ്ട് കാലാവധി തീരുന്നതിനുമുമ്പ് പണം ആവശ്യമായി വന്നാൽ നിങ്ങൾക്ക് ക്ലോസ് ചെയ്യാനും സാധിക്കുന്നതാണ്. പക്ഷേ RD അക്കൗണ്ട് മിനിമം മൂന്നുവർഷത്തേക്ക് എങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇതിന് സാധിക്കുകയൊള്ളൂ. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം; എന്തെന്നാൽ സേവിങ് അക്കൗണ്ടിൽ നിന്ന് കാലാവധി തീരുന്നതിനു മുൻപ് പണം പിൻവലിക്കുകയാണെങ്കിൽ പോസ്റ്റ് ഓഫീസിൽ സേവിങ് അക്കൗണ്ട് വഴി ലഭിക്കുന്ന പലിശയ്ക്ക് സമാനമായ പലിശ പലിശ നിങ്ങൾക്ക് ലഭിക്കും. നമ്മുടെ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും RD അക്കൗണ്ട് മാറ്റാവുന്നതുമാണ്.
