ഏതുതരം കൃഷിക്കും നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു വളം ആണ് ചാരം. മണ്ണിലെ അമമ്പ്ലാമ്ശം നിയന്ത്രിക്കാൻ ചാരം സഹായിക്കും. അതുപോലെതന്നെ കീട നിയന്ത്രണത്തിനും ചാരം ഏറെ നല്ലതാണ്. പൊട്ടാസിത്തിൻറെയും, കാൽസ്യത്തിന്റെയും, കാർബണിന്റെയും നല്ലൊരു ഉറവിടമാണ് ചാരം. മറ്റെല്ലാ ജൈവവളവും പോലെ തന്നെ ചാരവും അടിസ്ഥാനപരമായി ഉപയോഗിക്കാനായി കഴിയും.
തൈകൾ നടുമ്പോൾ ചാരം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ചാരം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുവിന്റെ ഗുണം അനുസരിച്ച് ചാരത്തിന്റെ ഗുണത്തിലും വ്യത്യാസം കണ്ടുവരുന്നു. മഴക്കാലത്ത് മറ്റു വളങ്ങൾക്കൊപ്പം ചാരം അടിവളമായി ചേർത്തു കൊടുക്കാം. കാരണം ചാരം ചൂടുള്ള ഒന്നാണ്. വെനൽക്കാലത്തേക്കാൾ മഴക്കാലമാണ് ചാരം ചേർക്കാൻ പറ്റിയ സമയം. ചേന നടുമ്പോൾ അടിവളമായി ചാണകത്തിനൊപ്പം ചാരം കൂടി ചേർത്തു കൊടുത്താൽ നല്ല വലിപ്പത്തിലുള്ള ചേന വിളവെടുക്കാനായി സാധിക്കും.
പൂക്കാൻ സാധ്യതയുള്ള അതായത് ചീര പോലെയുള്ള ഇലകൾ ചാരം ചേർക്കാൻ പാടുള്ളതല്ല. കാരണം അവ പെട്ടെന്ന് പൂവിട്ട് ഗുണമില്ലാതായി പോകും. കീടങ്ങളെ ചെറുക്കാൻ ചാരം ചെടികളിൽ വിതറി കൊടുക്കാവുന്നതാണ് .നല്ലൊരു കീട നിയന്ത്രണം മാർഗ്ഗം കൂടിയാണ് ചാരം. പൂക്കൾ ഉള്ള പച്ചക്കറി ചെടികളിൽ ചാരം ഉപയോഗിക്കാൻ പാടില്ല. കാരണം പൂക്കൾ കൊഴിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
അതുപോലെ ഏത്ത വാഴയ്ക്കും മരച്ചീനിക്കും ചാരം ഇടുന്നത് അതിൻറെ രുചി കൂട്ടാനായി സഹായിക്കുന്ന ഒന്നാണ്. ഇഞ്ചി ,മഞ്ഞൾ, മാവ്, തക്കാളി തുടങ്ങിയ വിളകൾക്ക് എല്ലാം ചാരം നല്ലതാണ്. തെങ്ങിന് ചാരവും ഉപ്പും ചേർത്തിട്ട് കൊടുത്താൽ ഇത് കായഫലം കൂട്ടാനായി സഹായിക്കുന്നതാണ്. കമ്പോസ്റ്റും മറ്റും ഉണ്ടാക്കുമ്പോൾ ദുർഗന്ധം അകറ്റാൻ ആയിട്ടും ചാരം ഉപയോഗിക്കാവുന്നതാണ്. വേനൽക്കാലത്ത് കഞ്ഞി വെള്ളവുമായി ചേർത്ത് ചാരം ഉപയോഗിക്കാം. ചാരം തുടർച്ചയായി വിളകൾക്ക് ഉപയോഗിക്കാൻ പാടില്ല. കൂടുതൽ അറിയാനായി വീഡിയോ കാണാം.
