കൃഷി ഇപ്പോൾ നമ്മളുടെ നാട്ടിൽ വർധിച്ചു വരുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉല്പനങ്ങൾ വിഷം അടങ്ങിട്ടുള്ളത്തിനാൽ പലരും സ്വന്തമായി കൃഷി ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ സ്വന്തമായി കൃഷി ചെയ്യുമ്പോൾ പല തരത്തിലുള്ള വെല്ലുവിളികളാണ് നമ്മൾ നേരിടാറുള്ളത്. അതിൽ ഏറ്റവും വലിയ പ്രാധാന്യമാണ് പ്രാണികളുടെ ശല്യം. വെള്ളീച്ചകളുടെ ശല്യം വളരെ വലുതാണ്. മുളക്, തക്കാളി, വഴുതന തുടങ്ങിയ ഉല്പനങ്ങളിൽ നിന്നുമാണ് ധാരാളമായി ഇത് ബാധിക്കുന്നത്.
നല്ല വിളവ് ലഭിക്കാൻ ഇത്തരം ശല്യങ്ങളെ പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇതിനെ തുരുത്താനുള്ള ഒരു മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മളുടെ വീടുകളിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ് ഇത്തരം സൂത്രങ്ങൾ. നമ്മളുടെ വീടുകളിൽ നിന്ന് തന്നെ ലഭിക്കുന്ന സവാള ഉപയോഗിച്ച് ഇവയെ തുരുത്താൻ കഴിയുന്നതാണ്. ഇവ കൂടാതെ ചോറ്, മണ്ണെണ്ണ എന്നിവയും ഇതിലേക്ക് ചേർക്കേണ്ടത് അത്യാവശ്യമാണ്.
ഈ പരീക്ഷണം ചെയ്തു ഒരാഴ്ച്ച കൊണ്ടു ഫലം ഒന്നും ലഭിച്ചില്ലെങ്കിൽ വീണ്ടും ഒരാഴ്ച്ച ശ്രെമിച്ചു നോക്കുക. അത്തരത്തിൽ കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷം വെള്ളീച്ചകൾ നശിച്ചു പോകുന്നു. ഇത് നിർമ്മിക്കാനായി ആദ്യം ഒരു പിടി ചോറ് എടുക്കുക. മൂടിവെക്കാനുള്ള പാത്രമെടുത്ത് അതിലേക്ക് ചോറിട്ട് അര ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഒരാഴ്ച്ച മാറ്റിവെക്കുക. കൂടാതെ എന്നും ഒന്ന് ഇളക്കി കൊടുക്കുക.
ഒരാഴ്ച്ച കഴിഞ്ഞാൽ അതിൽ നിന്ന് അരിച്ചെടുക്കുക. അതിലേക്ക് രണ്ടിരട്ടി വെള്ളം ഒഴിച്ചിട്ട് വേണം സ്പ്രേ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. രണ്ടിരട്ടി പച്ചവെള്ളം ഒഴിക്കുന്നത് മുമ്പ് ഒരു തുള്ളി മണ്ണെണ്ണ ഒഴിക്കാവുന്നതാണ്. ശേഷം അത്യാവശത്തിലധികം വെള്ളം ചേർത്ത് വെള്ളീച്ചകളെ തുരത്താൻ ഉപയോഗിക്കാവുന്നതാണ്.
