കൊമ്പൻ ചെല്ലികളുടെ ശല്യത്തിൽ നിന്നും തെങ്ങുകളെ ഇങ്ങനെ സംരക്ഷിക്കാം

ചെമ്പൻചെല്ലി തെങ്ങിന്റെ മാരകമായ ശത്രുകീടങ്ങളിലൊന്നാണ്. വളരെ അപകടകാരിയായ കൊമ്പൻ ചെല്ലിയിൽ നിന്നും ഇനി തെങ്ങുകളെ വളരെ എളുപ്പത്തിൽ നമുക്ക് സംരക്ഷിക്കാം. കൊമ്പൻ ചെല്ലികൾ ചാണകക്കുഴിയിൽ മുട്ടയിടുകയും അവ വിരിഞ്ഞ് ചാണകപ്പുഴുക്കൾ ഉണ്ടാകുകയുമാണ് ചെയ്യുന്നത്.

ചാണകം കൂട്ടിയിട്ട് കുഴികളിൽ ഉണ്ടാകുന്ന വലിയ വെള്ള പുഴുക്കൾ ആണ് ഭാവിയിൽ കൊമ്പൻ ചെല്ലികൾ ആയിട്ട് മാറുന്നത്. തുടക്കത്തിൽ തന്നെ ഇതിനെ നശിപ്പിക്കുകയാണെങ്കിൽ കൊമ്പൻ ചെല്ലിയുടെ ശല്യം ഇല്ലാതാക്കി എടുക്കാം. ഇതിനായി പ്രത്യേകം കീടനാശിനികൾ തളിക്കുകയോ, പെരുവിലത്തിന്റെ ഇല ഉപയോഗിച്ച് ശേഷം മൂടിയിടുകയും ചെയ്യണം.

തെങ്ങിൻതടിയിലും, ഓലക്കവിളുകളിലും, മുറിവുകൾ ഉണ്ടാകാതെ നോക്കുക. തെങ്ങിൽ ഏതെങ്കിലും തരത്തിൽ മുറിവുകൾ ഉണ്ടായാൽ മുറിവേറ്റഭാഗത്ത് നിർദേശിക്കപ്പെട്ട കീടനാശിനി മിശ്രിതം പുരട്ടുക. വിടരാത്ത ഓലകളും, കൂമ്പും തിന്നു നശിപ്പിക്കുകയും തെങ്ങിന്റെ മണ്ടയിലെ മധുരമുള്ള ഭാഗത്ത് തുളച്ചു കയറി നശിപ്പിക്കുകയും ചെയ്യും.

ഇതിന് കൊമ്പൻ ചെല്ലിയെ നശിപ്പിക്കാനായി പാറ്റ ഗുളികയും പശയും കൂടി മിക്സ് ചെയ്തിട്ട് ബോളുകളുടെ രൂപത്തിലാക്കിയ ശേഷം തെങ്ങിൻറെ ഓരോ കവകളിലും ഇട്ടുകൊടുക്കുക. 45 ദിവസം വരെ ഇതിന്റെ എഫ്ഫക്റ്റ് നിലനിൽക്കുന്നതാണ്. ഓല വെട്ടുമ്പോൾ തെങ്ങിൻതടിയിൽനിന്ന് ഒരു മീറ്ററെങ്കിലും നീട്ടി വെട്ടുക. 45 ദിവസം കൂടുമ്പോൾ പാറ്റ ഗുളികയും പശയും കൂടി മിക്സ് ചെയ്ത ഈ ക്യാപ്സൂൾ ഇട്ടുകൊടുത്താൽ തെങ്ങിനെ കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരു കൊമ്പൻ ചെല്ലിക്ക് അഞ്ച് തെങ്ങുകൾ വരെ വെട്ടി നശിപ്പിക്കാനാകും. തെങ്ങിൻമണ്ട വർഷത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക.

Malayalam News Express