ഇങ്ങനെ കാക്കകൾക്ക് ഭക്ഷണം നൽകിയാൽ കുടുംബത്തിൽ ഐശ്വര്യവും, സമ്പത്തും വന്ന് ചേരും

പണ്ടുകാലം മുതൽക്ക് തന്നെ കാക്കകളെ മനുഷ്യരുടെ ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി നിരവധി ഐതിഹ്യങ്ങൾ പറയാറുണ്ട്. കാക്ക വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് പിതൃക്കളുടെ അനുഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ കാക്ക കുറുകിയാൽ അന്ന് വീട്ടിൽ വിരുന്നുകാർ എത്തുമെന്നും പറയാറുണ്ട്.

കാക്കയ്ക്ക് എല്ലാദിവസവും ഭക്ഷണം കൊടുക്കുകയാണെങ്കിൽ കുടുംബത്തിൽ വരുന്ന ഐശ്വര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.ബലികാക്കയ്ക്ക് നമ്മൾ ആഹാരം കൊടുക്കുന്നതെങ്കിൽ പിതൃക്കളുടെ അനുഗ്രഹം നമ്മളോടൊപ്പം തന്നെയുണ്ട് എന്നതിന്റെ സൂചനയാണ് ആയിട്ടാണ് അതിനെ വ്യാഖ്യാനിക്കുന്നത്. ചോറ് അല്ലെങ്കിൽ പഴം ,പച്ചരി ,എള്ള് എന്നിവ ചേർത്തുണ്ടാക്കിയ ഒരു ഉരുള കൊടുക്കാവുന്നതാണ്.

ഇതൊന്നുമില്ലെങ്കിൽ നമ്മുടെ വീട്ടിൽ എന്ത് ആഹാരം ഉണ്ടാക്കുന്നുവ ദോശയോ ചപ്പാത്തിയോ എന്തുമാവട്ടെ ഇതൊക്കെ കാക്കയ്ക്ക് ഭക്ഷണമായി നൽകാവുന്നതാണ്. മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളുടെയും കാരണം പിതൃക്കളുടെ അനുഗ്രഹം ലഭിക്കാത്തതായിരിക്കും.ചിലർക്ക് ജോലി ഉണ്ടാവില്ല, മനസ്സുഖം ഉണ്ടാവില്ല ,ചിലർക്ക് അസുഖങ്ങൾ മൂലം ബുദ്ധിമുട്ടായിരിക്കാം ഇതിനെയൊക്കെ പരിഹാരപ്പെടുത്തുന്നതിനായി നമ്മൾ പിതൃക്കളെ തൃപ്തിപ്പെടുത്തുക വഴി ഇതിനൊക്കെ പരിഹാരം കാണാനായി കഴിയും.

ഇങ്ങനെ തൃപ്തിപ്പെടുത്തുക എന്നതാണ് കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് വഴി ഇവിടെ കണക്കാക്കുന്നത്. ശനിയാഴ്ച ദിവസം കാക്കകൾക്ക് ഭക്ഷണം നൽകിയാൽ ഏറെ നല്ലതാണ്. ശനിയാഴ്ച മാത്രമല്ല എല്ലാ ദിവസങ്ങളിലും കാക്കകൾക്ക് ഭക്ഷണം കൊടുക്കാവുന്നതാണ്. ഇങ്ങനെ കാക്കകൾക്ക് ഭക്ഷണം നൽകിയാൽ കുടുംബത്തിൽ ഐശ്വര്യവും ,സമ്പത്തും വന്ന് ചേരും.

Malayalam News Express