മണ്ണിലെ ഈ വില്ലനെ ഇല്ലാതാക്കാൻ ആദ്യം തന്നെ ഇത് ചെയ്താൽ മതി; ഇനി ചെടികൾ വാടിപ്പോവാതെ റോക്കറ്റ് പോലെ വളരും

പലപ്പോഴും ചെടികളുടെയും, പച്ചക്കറികളുടെയും ഇലകളിലും തണ്ടുകളിലും ഉണ്ടാകുന്ന രോഗങ്ങളും, പുഴുക്കളും ഒക്കെ നമുക്ക് വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒന്നാണ്. നമ്മൾ കീടനാശിനി പ്രയോഗം നടത്തിയാലും പലപ്പോഴും ഇവയുടെ ശല്യം മാറാതിരിക്കുകയും ,പച്ചക്കറികൾ വാടിപ്പോകുന്നതായി കാണാറുണ്ട്. തക്കാളി ,വഴുതന ,പച്ചമുളക്, പയർ എന്നിവ പെട്ടെന്ന് കീടങ്ങളുടെ ശല്യം മൂലം നശിച്ചു പോകുന്നതായി കാണുന്നതാണ്.

ഇതിന്റെയൊക്കെ പ്രധാനപ്പെട്ട കാരണം മണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഇങ്ങനെയുള്ള അവസ്ഥയ്ക്ക് പ്രധാന കാരണം നിമാവിരയുടെ ശല്യമാണ് . ഇങ്ങനെ മണ്ണിൽ ഉണ്ടാകുന്ന മിക്ക രോഗങ്ങളെയും, വിരകളെയും ഒക്കെ ചെറുക്കാനായി കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.നിയമാവലിയുടെ ശല്യം പ്രധാനമായും തക്കാളി പച്ചമുളക്, വഴുതന പയർ കോളിഫ്ലവർ കാബേജ് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ കാണപ്പെടാറുള്ളത്.

ഇതിൻറെ തൈകൾ നടുന്നതിന് മുൻപ് ആയി മണ്ണിൽ അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുത്താൽ നിമാവിരയുടെ ശല്യം പെട്ടെന്ന് തന്നെ ഒഴിവാക്കാനായി സാധിക്കും. അതുപോലെ നല്ലൊരു കീടനാശിനിയും, ജൈവവളവും കൂടിയാണ് വേപ്പിൻ പിണ്ണാക്ക്. ഇതിൽ നൈട്രജൻ അഞ്ചു ശതമാനവും ,പൊട്ടാസ്യം ഒരു ശതമാനവും, ഫോസ്ഫറസ് ഒരു ശതമാനവും കാണപ്പെടുന്നു. ഒരു ചെടിക്ക് ഒരുപിടി വേപ്പിൻ പിണ്ണാക്ക് എന്ന കണക്കിൽ 1 1/2 ലിറ്റർ വെള്ളത്തിൽ ഇട്ടുവച്ച ശേഷം രണ്ടു മൂന്നു ദിവസം കഴിഞ്ഞ് അതിലേക്ക് അത്രയും തന്നെ വെള്ളം കൂടി ചേർത്ത് ഇത് ചെടികൾക്ക് ഇട്ടുകൊടുക്കാവുന്നതാണ്.

ഒരു ചെടി നല്ല രീതിയിൽ വളർന്നു വരാൻ മൂന്നുനാലു പ്രാവശ്യം എങ്കിലും വേപ്പിൻ പിണ്ണാക്ക് കിട്ടിയിരിക്കേണ്ടത് ആയിട്ടുണ്ട്. തക്കാളിയിൽ വാട്ടരോഗം ബാധിക്കാതിരിക്കാൻ നല്ലൊരു പരിഹാരമാണ് ന്യൂഡോമോണസ്. ഒരു ടേബിൾസ്പൂൺ നൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കാം . ഇത് ചെടികൾക്ക് ഒഴിച്ചുകൊടുത്താൽ മണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വേഗം തന്നെ പരിഹരിക്കാൻ കഴിയും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിൽ മാത്രമേ ചെടികൾ നല്ല രീതിയിൽ വളർന്നു വരികയുള്ളൂ.

തക്കാളി ചെടികൾ വാടിപ്പോകുന്ന പ്രവണത ഉള്ളതിനാൽ ഇത് ഒഴിവാക്കാനായി കഞ്ഞി വെള്ളത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല രീതിയിൽ തക്കാളി നമുക്ക് വിളവെടുക്കാൻ ആയി സാധിക്കും. ഇനി ദിവസവും കിലോ കണക്കിന് തക്കാളി ലഭിക്കാൻ ഈ പൊടിക്കൈകൾ ചെയ്താൽ മതി.

Malayalam News Express