സാമ്പാറിൽ ഇടാൻ അല്ലാതെ കായം കൊണ്ടുള്ള മറ്റു പല ഉപയോഗങ്ങൾ അറിയേണ്ടതുണ്ട്, നാടൻ

നമ്മുടെ വീടുകളിൽ എല്ലാം ഉണ്ടാകുന്ന കായം ചെറിയ പുള്ളി അല്ല, ഇതു സാമ്പാറിൽ ഇടാൻ അല്ലാതെ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

അതിൽ ആദ്യത്തേത് നമ്മുടെ വീടിൻറെ അടുത്ത് പാമ്പ് ശല്യം ഉണ്ടെങ്കിൽ കുറച്ച് വെള്ളത്തിൽ കായം വെളുത്തുള്ളി ചതച്ചത് കൂടി ചേർത്ത് മിക്സ് ചെയ്തു എടുക്കണം, എത്രത്തോളം മണം വരുന്നോ അത്രയും നല്ലത്, അതിനനുസരിച്ചു കായവും വെളുത്തുള്ളിയും ചേർക്കാം എന്നിട്ടു ആ വെള്ളം വീടിനു ചുറ്റും അല്ലെങ്കിൽ പാമ്പിന്റെ ശല്യം ഉണ്ടാകുന്ന ഭാഗങ്ങളിൽ രണ്ടു ദിവസം അടുപ്പിച്ചു ഒഴിച്ച് കൊടുത്താൽ ഈ മണം ഒട്ടും പിടിക്കാത്തതിനാൽ പാമ്പ് പിന്നെ അവിടേക്ക് വരില്ല.

പിന്നെ ഉള്ളത് നമ്മുടെ അച്ചാർ ഒക്കെ കുറച്ചു അധികം കാലത്തേക്ക് സൂക്ഷിക്കാൻ അത് ഉണ്ടാക്കി ചില്ലുകുപ്പിയിൽ ആക്കുന്നതിനു മുൻപ് കുപ്പിയുടെ ഉള്ളിൽ ആദ്യം കായം ഇട്ടിട്ടു പിന്നെ അച്ചാർ നിറച്ചു വയ്ക്കുകയാണെങ്കിൽ ഇത് ഒരുപാട് കാലം പുറത്ത് വെച്ചാലും കേടു വരുകയില്ല.

ഇനി ചെടികൾക്ക് വേണ്ടിയുള്ളതാണ് അതിനായി രണ്ട ലിറ്റർ വെള്ളത്തിൽ കാൽ ടീസ്പൂണ് കായം ചേർത്ത് ഇളക്കി അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വിട്ടു പിന്നെ അത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചെടികൾക്കും, മണ്ണിലും എല്ലാം സ്പ്രേ ചെയ്ത് കൊടുക്കണം, ഇങ്ങനെ ഒരു പത്ത് ദിവസം കൂടുമ്പോൾ തളിച്ചു കൊടുത്താൽ ഇവക്ക് കേട് വരാതിരിക്കുകയും, വാദി പോകാതിരിക്കുകയും, പെട്ടെന്നുതന്നെ പൂക്കളും, കായ്കളും എല്ലാം ഉണ്ടാകുന്നതാണ്.

മേൽ പറഞ്ഞ കാര്യങ്ങൾക്ക് കായത്തിന്റെ പൊടിയോ അല്ലെങ്കിൽ കായത്തിന്റെ കഷണമോ, ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

Malayalam News Express