August 5, 2020

നമ്മുടെ മിക്സിയുടെ ജാർ വൃത്തിയാക്കുന്നതുപോലെ അതിൻറെ പുറം/അടി ഭാഗവും ശ്രദ്ധിച്ച് കഴുക്കാറുണ്ടോ?

നമ്മുടെ മിക്സിയുടെ ജാർ വൃത്തിയാക്കുന്നതുപോലെ അതിൻറെ പുറം ഭാഗവും അടിയിലെ ഭാഗവും എല്ലാം നമ്മൾ ശ്രദ്ധിച്ച് കഴുക്കാറുണ്ടോ?.. പലരും മിക്സിയുടെ ജാർ നല്ലപോലെ വൃത്തിയാക്കുമെങ്കിലും അതിൻറെ അടിവശവും സൈഡ് വശങ്ങൾ ഒന്നും കാര്യമായി കഴുകാറില്ല, അങ്ങനെ കുറച്ചു നാളുകൾ കഴുകാതെ വയ്ക്കുമ്പോൾ ഇതിൽ ആകെ കറുത്ത നിറവും ഒക്കെ പറ്റിപ്പിടിച്ചു വരുന്നത് കാണാം, അങ്ങനെ അഴുക്കു മാറ്റാതെ ഇരുന്ന പിന്നീട് അത് അണുക്കൾ ഓക്കേ അതിനുള്ളിൽ ഇരിക്കുകയും ചെയ്യും, ചിലപ്പോൾ നമ്മൾ കഴിക്കുന്നതിലേക്ക് അത് പകർന്നേക്കാം. ആയതിനാൽ എപ്പോഴും വൃത്തിയായി കഴുകുന്നത് വളരെ നന്നായിരിക്കും, ഇനി അത് ഉപയോഗിക്കുന്ന സമയം എല്ലാം പൂർണമായും കഴുകി ഇല്ലെങ്കിൽ പോലും മാസത്തിലൊരിക്കലോ ആഴ്ചയിൽ ഒരിക്കലോ നിങ്ങൾക്ക് ഈ രീതിക്ക് വൃത്തിയാക്കാവുന്നതാണ്, അതാകുമ്പോൾ എപ്പോഴും ഇത് നല്ല ക്ലീൻ ആയിരിക്കും.

അപ്പോൾ അതിനായി ജാറിന്റെ അടി വശത്തു അൽപ്പം ബേക്കിങ് സോഡയും വിനാഗിരിയും ഒഴിച്ച് എല്ലാഭാഗത്തും ആയെന്ന് ഉറപ്പ് വന്നതിനുശേഷം ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാം, ഈ 10 മിനിറ്റ് ആകുമ്പോഴേക്കും വേറൊരു ബൗളിൽ അൽപം ബേക്കിംഗ് സോഡയും, വിനാഗിരിയും, ഡിഷ് വാഷും കൂടി ഒഴിച്ച് മിക്സ് ചെയ്തത പേസ്റ്റ് ബ്രഷ് കൊണ്ട് മിക്സിയുടെ പുറം ഭാഗത്തും ജാർ വെക്കുന്ന ഭാഗത്തും, വയറിന്മേലും, ജാറിന്മേലും എല്ലാം തേച്ചു പിടിപ്പിക്കാം, ഇതുപോലെ തന്നെ എല്ലാ ജാറുകളും ചെയ്തെടുക്കാവുന്നതാണ്, നല്ലപോലെ തേച്ചു ഉരച്ചു കൊടുക്കാൻ നോക്കണം (പിന്നെ ഷോക്ക് വരാതിരിക്കാൻ യാതൊരു കാരണവശാലും മിക്സി പ്ലഗ് ചെയ്തു ഇത്പോലെ ചെയ്യരുത്).

അങ്ങനെ പത്തു മിനിറ്റിനു ശേഷം മിക്സി നല്ലപോലെ തുടച്ചെടുക്കുക, അതുപോലെ മിക്സിയുടെ ജാർ കഴുകി എടുക്കുകയും ചെയ്യാം, ശേഷം ഇതെല്ലാം നല്ലപോലെ ഉണങ്ങി ഒരു തുള്ളിവെള്ളം പോലും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് വേണം വീണ്ടും ഉപയോഗിക്കാൻ.

Leave a Reply