യാതൊരു വിധ സഹായവും ലഭിക്കാത്തവർക്ക് ആയിരം രൂപയുടെ വിതരണം ആരംഭിക്കുകയാണ്.
ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ സർക്കാരിൻറെ വക ഒരുപാട് ആനുകൂല്യങ്ങൾ ആളുകൾക്ക് ലഭിച്ചിട്ടുണ്ട് പക്ഷേ ഒട്ടുംതന്നെ സഹായം ലഭിക്കാത്തവരും നമുക്കിടയിൽ ഏറെയാണ്, അങ്ങനെ സഹായങ്ങളൊന്നും ലഭിക്കാത്തവർക്ക് ആയി ഓരോ റേഷൻ കാർഡിനും ആയിരം രൂപ വച്ച് കൊടുക്കുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. പക്ഷേ ഇത് യാതൊരു കാരണവശാലും എപിഎൽ വിഭാഗങ്ങൾക്ക് ലഭിക്കുകയില്ല എപ്പോഴും മുൻഗണന വിഭാഗത്തിൽ ഉള്ളവരും, കുടുംബത്തിൽ ഉള്ള ഒരാൾ പോലും സാമൂഹ്യ സുരക്ഷാ പെന്ഷന്, ക്ഷേമപെൻഷനുകൾ, ഒപ്പം മഹാമാരി സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കാത്ത ആളുകൾക്ക് ആണ് ഈ ആയിരം രൂപ ഓരോ റേഷൻകാർഡിന് നൽകുന്നത്.
മെയ് 20 മുതൽ ആയിരിക്കും ഇതിൻറെ വിതരണം ആരംഭിക്കുക, ഇതിന് അർഹരായവരുടെ ലിസ്റ്റ് സർക്കാർ മുൻപ് തയ്യാറാക്കിയതാണ് എന്നാൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തി കൂടുതൽ പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ലിസ്റ്റ് ഉടനെതന്നെ റേഷൻകടയിലൂടെയോ, മുനിസിപ്പാലിറ്റിയിലൂടെയോ, അല്ലെങ്കിൽ പഞ്ചായത്തിലൂടെയോ പ്രസിദ്ധീകരിക്കുന്നതാണ്. അതനുസരിച്ച് സഹകരണ ബാങ്ക് റേഷൻ കാർഡിൽ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് ആയിരിക്കും ഈ തുക എത്തിച്ചുകൊടുക്കുക.
കൂടുതൽ പേരെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഈ ആനുകൂല്യം മറ്റ് സഹായങ്ങൾ ഒന്നും ലഭിക്കാത്ത മുൻഗണന വിഭാഗത്തിൽ പെട്ടവർക്ക് ഉപകാരപ്രദമായിരിക്കും.
