എത്ര വലിയ മുടികൊഴിച്ചിലിനും വീട്ടിൽ തന്നെ പരിഹാരം കാണാം..!! ഏറ്റവും ഉപകാരപ്രദമായ വിവരം..!!

മിക്ക സ്ത്രീകൾക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉറപ്പായും നേരിടേണ്ടതായി വരുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ! പ്രതിദിനവും മഴക്കാലത്ത് പ്രത്യേകിച്ചും മുടിയിഴകൾ കൊഴിയുന്നത് സാധാരണമാണ്!

മിക്ക ആളുകളും ആഗ്രഹിക്കുന്നതാണ് കരുത്തുറ്റ നീളമുള്ള മുടി. എന്നാൽ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലും താരനും പോലുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകളാണ് ഭൂരിഭാഗവും. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പം തന്നെ പരിഹാരം കാണാവുന്നതാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം. എത്ര വലിയ മുടികൊഴിച്ചിലും പരിഹരിക്കുന്ന ഒരു ഹെയർ പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആവശ്യമുള്ളത് ഉലുവയും, കറിവേപ്പിലയും ചെമ്പരത്തിയുടെ ഇലയും പൂവും ആണ്. തലേദിവസം തന്നെ ഉലുവ വെള്ളത്തിൽ ഇട്ട് വയ്ക്കാനായി ശ്രദ്ധിക്കണം. കഞ്ഞി വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതാണ് ഏറെ നല്ലത്. ശേഷം ചെമ്പരത്തിയുടെ ഇലയും പൂവും ചെറുതായി അരിഞ്ഞ് മിക്സിയിലേക്കിടുക. ശേഷം കറിവേപ്പില കൂടി ഇട്ട് അതിലേക്ക് ഉലുവ വെള്ളത്തോടു കൂടെ തന്നെ ചേർത്തു കൊടുക്കുക.

ഇനി ഇത് അരച്ചെടുക്കണം. ഈയൊരു മിശ്രിതം നല്ലതുപോലെ തലയിലും മുടിയിലും തേച്ചുപിടിപ്പിക്കാനായി ശ്രദ്ധിക്കുക. ഒരു 20 മിനിട്ടിനു ശേഷം കഴുകി കളയാവുന്നതാണ്. ഒരുപാട് ഡ്രൈ ആകുന്നതിനു മുൻപ് തന്നെ കഴുകാനായി ശ്രദ്ധിക്കണം. ആഴ്ചയിൽ രണ്ടുദിവസം ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ എത്ര വലിയ മുടികൊഴിച്ചിലും മാറുന്നതായിരിക്കും.

Malayalam News Express