മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് തുക നൽകുവാൻ തീരുമാനം ആയിരിക്കുന്നു, അറിയാം

മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 1000രൂപ നൽകുവാൻ തീരുമാനം ആയിരിക്കുന്നു.

ഈ അടുത്ത ദിവസമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ മുൻഗണന വിഭാഗമായ മഞ്ഞ, പിങ്ക് കളർ കാർഡുകൾ ആയ എ.എ.വൈ, ബിപിഎൽ വിഭാഗത്തിന് 1000 രൂപ ധനസഹായമായി നൽകാൻ തീരുമാനമായി എന്നത് പ്രഖ്യാപിച്ചത്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പക്ഷേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ എല്ലാ മുൻഗണന വിഭാഗത്തിൽ ഉള്ളവർക്ക് ഈ ആയിരം രൂപ ലഭിക്കുകയില്ല എന്നതാണ്., മറ്റു ഷേമനിധി പെൻഷനുകൾ പോലെയുള്ള ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റാത്ത, ക്ഷേമനിധികളിൽ അംഗത്വം ഇല്ലാത്ത മുന്ഗണന കാർഡ് ഉടമകൾക്ക് ആയിരിക്കും ഇതിൽ അപേക്ഷിക്കുവാൻ കൂടുതൽ അർഹത ഉണ്ടായിരിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്നത് അവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൂടെ ആയിരിക്കും എന്നിട്ട് അർഹതയുടെ മാനദണ്ഡത്തിൽ അതാത് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആവുകയാകും. ഈ അർഹതയുടെ മാനദണ്ഡം അളക്കുവാൻ ആയി അപേക്ഷാഫോമിൽ തന്നെ ഇപ്പോഴത്തെ ഉപജീവനമാർഗ്ഗം, ആരോഗ്യസ്ഥിതി, കുടുംബത്തിലെ അവസ്ഥകൾ, ചിലവുകൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനുള്ള അപേക്ഷ ഫോമും, അപേക്ഷയുടെ രീതികളും എല്ലാം ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും, കൂടാതെ ഏറ്റവും കൂടുതൽ ക്ഷേമനിധി ആനുകൂല്യങ്ങൾ കൈപറ്റാത്തവർക്കും, ക്ഷേമനിധിയിൽ അംഗത്വം ഇല്ലാത്ത സാധാരണക്കാർക്ക് ആയിരിക്കും ഇതിൻറെ ആനുകൂല്യങ്ങൾ ഏറ്റവും കൂടുതൽ ലഭിക്കുക.ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുമ്പോൾ ഞങ്ങൾ തന്നെ മറ്റൊരു പോസ്റ്റിലൂടെ അറിയിക്കും.

Malayalam News Express