ഈ രീതിയിൽ ചീര നട്ട് 35 ദിവസങ്ങൾക്ക് ശേഷം വിളവെടുക്കാം; പരിപാലന രീതി ഈ വിധം

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഇലക്കറി വിളയാണ് ചീര. മിക്ക ആളുകളുടെ വീട്ടിലും ചീര കൃഷി കാണാറുണ്ട്. വളരെ കുറഞ്ഞ പരിപാലനം കൊണ്ട് തന്നെ നന്നായി വളരുന്ന ഒരു കൃഷിയാണ് ചീര. ഇത് വേനൽക്കാലത്താണ് കൂടുതലായി വളർന്നു കാണുന്നത്. പ്രമേഹ രോഗികൾക്കും മറ്റും വളരെയധികം ഗുണം നൽകുന്ന ഒരു വിളയാണ്. അതുപോലെ വൈറ്റമിൻ ബി, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് ചീര. മഴക്കാലത്ത് ചീര കൃഷി കൂടുതലായി നശിച്ചു പോകാനുള്ള സാധ്യത കാണുന്നുണ്ട്. ചീരക്ക് നൽകുന്ന അടിവളം ശ്രദ്ധിച്ചാൽ ചീര നന്നായി വളരുകയും നശിച്ചു പോകാതിരിക്കുകയും ചെയ്യും.

എല്ലുപൊടിയും, ചാണകപ്പൊടിയും, ആട്ടിൻകാഷ്ഠവും ചേർന്ന അടിവളത്തിൽ ചീര നട്ടാൽ വളരെ നന്നായി ചീര തഴച്ചു വളരും. ചീര വിത്ത് പാകുന്നതിനു മുൻപ് തന്നെ കൃഷി തടം നന്നായി സൂര്യപ്രകാശം കൊള്ളിക്കുന്നത് മണ്ണിൽ നിന്നുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. അതുപോലെ കീടങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനായി ഒരു ഗ്രാം ന ന്യൂഡോമോണസ് പൊടി വിത്തുമായി കലർത്തുന്നത് വളരെ നല്ലതാണ്. ചീര നട്ടുകഴിഞ്ഞ ശേഷം പതിവായി നനയ്ക്കണം. പുഴുക്കളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെടികളിൽ വേപ്പിൻ കുരു സത്ത് തളിക്കാവുന്നതാണ്. ചീര നട്ട് 35 ദിവസങ്ങൾക്ക് ശേഷം വിളവെടുക്കാം.

Malayalam News Express