ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് എരുമ പാവൽ. എരുമ പാവലിന്റെ പുറം തൊലിയിൽ മൃദുവായ മുള്ളുകൾ ഉള്ളതാണ്. ഇതിനെ വെൺപാവൽ, മുള്ളൻ പാവൽ കാട്ടുകൈപ്പക്ക തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു. ധാരാളം വിറ്റാമിനുകൾ, നാരുകൾ ,ധാതുക്കൾ ,ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് എരുമപാവൽ. ഇത് ദഹനസമ്മതആയ രോഗങ്ങളെ തടയുകയും, ലിവർ രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
അതുപോലെ മലബന്ധം, പൈൽസ് ആമാശയത്തിലെ അൾസർ തുടങ്ങിയവയെ ചെറുക്കാൻ ഏറെ നല്ലതാണ്. എരുമപാവൽ ഇതിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും, പ്രായമാകുന്നത് തടയാനും സഹായിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും, പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഇതിലെ ഉയർന്ന വെള്ളവും, നാരുകളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. എരുമ പാവൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഏറെ നല്ലതാണ്. മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് എരുമപാവൽ. എരുമ പാവൽ മത്സ്യമാംസാദികളോട് ചേർത്ത് കറി ആയോ മെഴുക്കുപുരട്ടിയായോ ഉണക്കിയോ വറുത്തോ ഭക്ഷിക്കാം.
