ഇനി ഒരു പ്ലാസ്റ്റിക് കവർ പോലും കളയണ്ട..!! വീട്ടിൽ ഇങ്ങനെ തന്നെ നിങ്ങൾക്ക് റീസൈക്കിൾ ചെയ്യാം..!!

പ്ലാസ്റ്റിക് എല്ലാവർക്കും നമ്മുടെ ഭൂമിക്കും ഉപദ്രവകാരിയായ ഒന്നാണ്. മണ്ണിൽ ഇട്ടാൽ ഇത് ദ്രവിച്ചു പോകില്ല എന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട പ്രശ്നം. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ആയാണ് പ്ലാസ്റ്റിക്കിനെ കരുതുന്നത്.

എന്നാൽ കൃത്യമായ രീതിയിൽ റീസൈക്കിൾ ചെയ്തില്ലെങ്കിൽ ഇത് നമുക്ക് ദോഷമായി തന്നെ ഫലിക്കും. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്നതിന് കൃത്യമായ മാർഗ്ഗങ്ങൾ ഇല്ല. അതിനാൽ തന്നെ നമ്മുടെ ചുറ്റുപാടും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇവ പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ വീണ്ടും ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ഇതിന് വലിയൊരു ഉദാഹരണമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വഴിയിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് അതുകൊണ്ട് ചുറ്റുമതിൽ പോലുള്ളവ നിർമ്മിച്ചിരിക്കുകയാണ് ലീലാമ്മ.

വളരെയധികം ഫലപ്രദമായ ഒരു ചിന്തയാണ് ഇതുവഴി വന്നിരിക്കുന്നത്. നിലവിൽ മതിലുകൾ നിർമ്മിക്കുന്നതിന് സിമെന്റിനും മണലിനുമൊപ്പം കട്ടകൾ അത്യാവശ്യമാണ്. എന്നാൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിൽ കവർ നിറച്ചാൽ കട്ടകൾക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കും. ഇത് വളരെ ഭംഗിയോടെ അടുക്കി വെച്ച് ചുറ്റുമതിൽ പണിയുന്നതിന് ഉപയോഗിക്കാം എന്നാണ് ലീലാമ്മ പറയുന്നത്. ഇതേ രീതിയിൽ തന്റെ തോട്ടത്തിൽ ലീലാമ്മ മതിലുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവരുടെ പ്ലാസ്റ്റിക് റെസൈക്ലിങ് രീതികൾ നമുക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

Malayalam News Express