സവാള ചീത്തയാകാതിരിക്കാനും, മുളച്ചു പോകാതിരിക്കാനുമായി ഇങ്ങനെ ചെയ്യാവുന്നതാണ്

പാചകത്തിന് നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് സവാള. പലരും നേരിടുന്ന ഒരു പ്രശ്നമാണ് സവാള മുളച്ചു പോകുന്നത്. വിലക്കുറവ് വരുമ്പോൾ നമ്മൾ സവാള ഒരുപാട് വാങ്ങി വയ്ക്കുകയും ചെയ്യും.അങ്ങനെയുള്ള അവസരങ്ങളിൽ സവാള പെട്ടെന്ന് മുളച്ചു വരുന്നതാണ്. സവാളയിൽ മുളപൊട്ടാതിരിക്കാൻ എന്ത് ചെയ്യണം എന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്. സവാള എങ്ങനെ കേടുകൂടാതെയും, മുളക്കാതെയും ഏറെനാൾ ഇരിക്കുന്നതെന്നു നോക്കാം.

വീട്ടിൽ സവാള വാങ്ങിക്കഴിഞ്ഞാൽ പലപ്പോഴും അതിൻറെ സ്ഥാനം ഉരുളക്കിഴങ്ങിന്റെ കൂടെയായിരിക്കും. മിക്ക വീടുകളിലും ഉരുളക്കിഴങ്ങും,സവാളയും ഒന്നിച്ചാണ് ഇടാറുള്ളത്. അതും അല്ലെങ്കിൽ വെളുത്തുള്ളിയോ ചെറിയ ഉള്ളിയോ ഇവയുടെ ഇടയിലും സവാള ഇടാറുണ്ട്. ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും കൂടെ സവാള ഇടുകയാണെങ്കിൽ അത് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. ചില പച്ചക്കറികളിൽ ഒക്കെ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ സവാള വേഗം മുളയ്ക്കാൻ ഇടയാക്കും. അതിനാൽ സവാള സൂക്ഷിക്കുമ്പോൾ പ്രത്യേകമായി മാറ്റിയിടണം. ഈർപ്പമുള്ള സ്ഥലങ്ങളിൽ വയ്ക്കാൻ പാടില്ല.

കടയിൽ നിന്നും വാങ്ങി കൊണ്ടു വരുമ്പോൾ ഒന്നു വെയിൽ കൊള്ളിക്കുന്നതും വളരെ നല്ലതാണ്. നനവ് തട്ടിയാൽ സവാള വേഗത്തിൽ മുളക്കുന്നതിന് കാരണമാകും. വെള്ളം വീഴുന്ന പരിസരത്ത് ഇവ സൂക്ഷിക്കാൻ പാടില്ല. നല്ല ഉണങ്ങിയ ഈർപ്പം ഇല്ലാത്ത സ്ഥലത്ത് വേണം സവാള സൂക്ഷിക്കാൻ.നല്ല പ്രകാശം കിട്ടുന്ന സ്ഥലത്താണെങ്കിൽ സവാള മുള വരുന്നത് തടയാനാകും.ജൂഡ് ബാഗിലോ തുണിബാഗിലോ സൂക്ഷിക്കുന്നത് സവാള ചീഞ്ഞു പോകാതിരിക്കാൻ സഹായിക്കും.സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല.

Malayalam News Express