മഴക്കാലമായപ്പോൾ മിക്കവർക്കും ചുമയും ജലദോഷവും കഫക്കെട്ടും ഒക്കെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. കഫക്കെട്ടും ചുമയും മൂലം മരുന്നുകൾ കഴിച്ച് പലരും മടുത്തിട്ടുണ്ടാവും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു കാര്യമാണ് കഫക്കെട്ടും ചുമയും മൂലമുള്ള പ്രശ്നങ്ങൾ. ഒരു നമ്മുടെ അടുക്കളയിലുള്ള വെളുത്തുള്ളി കൊണ്ട് തന്നെ എത്ര കടുത്ത കഫക്കെട്ടും എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റുന്നതാണ്.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നതാണ് ചുമയും ജലദോഷവും ഒക്കെ മാറാതെ നിൽക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം.ഇതിനായി കുറച്ചു വെളുത്തുള്ളി എടുത്ത് തൊലി മുഴുവനും കളഞ്ഞ് നടുവേ കീറിയെടുക്കണം. വെളുത്തുള്ളി നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു സ്റ്റീമർ എടുത്ത് അതിൽ ആവി കയറ്റി എടുക്കുക. ഇതിനെ അടച്ച് വയ്ക്കാൻ പാടില്ല .ഇതിനുശേഷം രണ്ടുമിനിറ്റ് തണുപ്പിച്ച് എടുക്കണം.
ശേഷം വൃത്തിയുള്ള ഒരു ഗ്ലാസ് ജാറിലേക്ക് വെളുത്തുള്ളിയും, തേനും കൂടി മിക്സ് ചെയ്ത് അടച്ചു വയ്ക്കണം. കുട്ടികൾക്ക് ഒരു അല്ലി വീതവും മുതിർന്നവർക്ക് നാലോ അഞ്ചോ അല്ലിയും കഴിക്കാം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിച്ചു വർദ്ധിക്കുകയും രാസകോശത്തിലെ കഫം അലിയിച്ച് കളയാൻ സഹായിക്കുകയും ചെയ്യുന്നു കൂടുതൽ അറിയാം.
