തക്കാളി പൂവിടുമ്പോൾ തന്നെ ഈ പൊടികൾ ഉപയോഗിച്ചാൽ തോട്ടം നിറയെ തക്കാളി ലഭിക്കും

നമ്മുടെ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് തക്കാളി. വെള്ളമൊഴിക്കുകയും, വളം ഇടുകയും ഒക്കെ ചെയ്താലും, വാടിപ്പോവുകയും നല്ല കായഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിൻറെ പ്രശ്നം. നല്ല രീതിയിൽ തക്കാളിയിൽ കായഫലം കിട്ടാനായി ഈ പൊടികൾ ഉപയോഗിച്ച് സാധിക്കും.

തക്കാളി നല്ല രീതിയിൽ വളർന്നു വരാനും കായഫലം തരാനായും സീഡോമോണസ് പൗഡർ ആണ് വേണ്ടത്. ഇത് വളക്കടയിൽ വാങ്ങാനായി ലഭിക്കും. ഒരു ലിറ്റർ വെള്ളത്തിന് 200 mg എന്ന രീതിയിൽ വേണം എടുക്കാൻ ആയി. ഒരു ടീസ്പൂൺ സീഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എടുത്ത് ചെടിച്ചട്ടിയിലെ മുഴുവൻ മണ്ണും കുതിരതക്കവിധം ഒഴിച്ചു ഒഴിച്ചുകൊടുക്കുക. തക്കാളി തൈ കിളിർത്തു വരുന്ന സമയത്ത് ഇത് ഒഴിച്ച് കൊടുക്കാവുന്നതാണ്. ആദ്യം തന്നെ ഇങ്ങനെ മണ്ണിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ തക്കാളിക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല.

തക്കാളി ചെടി വലുതാവാതിരിക്കുകയും, കറുത്ത പാടുകൾ വരികയും ചെയ്യുന്നത് മാറാനായി കുമ്മായമാണ് നമുക്ക് ഉപയോഗിക്കേണ്ടത്. വളം ഇട്ടു കഴിഞ്ഞ് 15 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ കുമ്മായം ഇടാൻ പാടുള്ളൂ. വളം ഇട്ടു കഴിഞ്ഞാൽ ഉടൻ തന്നെ കുമ്മായം ഇട്ട് കൊടുത്താൽ ചെടികൾക്ക് അത് അബ്സോർബ് ചെയ്യാൻ കഴിയാതെ വരുന്നതാണ്. ചെടിയുടെ തണ്ടിൽ പറ്റാത്ത വിധം വേണം കുമ്മായപൊടി ഇട്ടുകൊടുക്കാൻ. തക്കാളി നല്ല രീതിയിൽ വലുത് ആവാനും നിറയെ കായഫലം തരാനും ഈ വിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണ്.

Malayalam News Express