ഇത്ര എളുപ്പമായിരുന്നോ ഹാങ്ങിങ് പ്ലാന്റുകൾ വളർത്താൻ; പെട്ടെന്ന് വളർന്നു കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

വീട് അലങ്കരിക്കാൻ മിക്ക വീടുകളുടെയും മുന്നിൽ കാണുന്നതാണ് ഹാങ്ങ് ചെയ്തിരിക്കുന്ന ചെടികൾ. ഇത്തരം ചെടികളിൽ വലിയ പൂക്കൾ ഒന്നും കാണുന്നില്ലെങ്കിലും ഇതിൻറെ ഒരു പച്ചപ്പിന്റെ മനോഹാരിത വീടുകൾക്ക് ഭംഗി നൽകുന്നുണ്ട്. മിക്ക വീടുകളിലും ഇപ്പോൾ കാണാൻ സാധിക്കുന്ന ഒന്നാണ് പച്ചനിറത്തിലുള്ള ഈ തൂക്കിയിടുന്ന ചെടികൾ. ചെറിയ വീട് ആണെങ്കിലും ,വലിയ വീടാണെങ്കിലും ആ ചെടികൾ നൽകുന്ന മനോഹാരിത ഒട്ടും ചെറുതല്ല.

ഇത്തരം ചെടികൾ അത്ര പെട്ടെന്നൊന്നും ഈ ചെടികൾ പിടിക്കില്ല എന്നതാണ് മിക്കവരുടെയും വിചാരം. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ ചെടികൾ നമ്മുടെ വീട്ടിലും നന്നായി വളർത്താനായി സാധിക്കും. യാതൊരുവിധ കഷ്ടപ്പാടും ഇല്ലാതെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇത്തരം ചെടികൾ നമ്മുടെ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കും.
ഇതിൻറെ ചെടികൾ നടന്നതിനു മുൻപ് അടിവളമാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.

അടിവളമായി നൽകേണ്ടത് ചാണകപ്പൊടിയും, ചകിരി ചോറും ,മണ്ണും ആണ് മണ്ണിൽ കല്ലുണ്ടെങ്കിൽ അത് പെറുക്കി കളയാനായി ശ്രദ്ധിക്കണം. കാരണം ഇത്തരം ചെടികൾക്ക് കല്ല് ഒരുപാട് ഉള്ളത് നല്ല ഗുണമേന്മ നൽകുന്നതല്ല . അതുകൊണ്ട് കല്ല് പൂർണമായും മാറ്റി കളയാനായി ശ്രദ്ധിക്കണം. രാസവളം ചേർക്കുന്നുണ്ടെങ്കിൽ അത് കൂടുതൽ ആവാതിരിക്കാനായി ശ്രദ്ധിക്കേണ്ടതാണ്.

ചാണകപ്പൊടിയും, ചകിരിച്ചോറും നല്ലൊരു വളമാണ്. അല്പം കൂടിയാലും കുഴപ്പമില്ല പക്ഷേ രാസവെള്ളം കൂടിപ്പോയാൽ ചെടിയുടെ വളർച്ചയെ സാരമായ രീതിയിൽ ഇത് ബാധിക്കാറുണ്ട്. ഇത് നന്നായി ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിക്കും.

Malayalam News Express