നിങ്ങൾക്ക് തന്നെ ഒരു പുത്തൻ അറിവാകുന്ന സോപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ, നിസ്സാരക്കാരനല്ല

നിങ്ങൾക്ക് തന്നെ ഒരു പുത്തൻ അറിവാകുന്ന സോപ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ ഒന്ന് അറിഞ്ഞിരിക്കാം.

ആദ്യത്തേത് നമ്മൾ വാഷ്ബേസിൻറെ അടുത്തും ടോയ്‌ലറ്റിലും എല്ലാം വയ്ക്കുന്ന കണ്ണാടിയുടെ മേൽ അഴുക്കു പറ്റി ഇരിക്കുന്നുണ്ടാകും, വെറുതെ വെള്ളം ഒഴിച്ച് കഴുകി ഉണക്കുമ്പോൾ അത് അത്ര നന്നാവില്ല, എന്നാൽ അതിന്മേൽ ഒന്ന് വെള്ളം ഒഴിച്ച് സോപ്പ് ഒന്ന് തേച്ചുപിടിപ്പിച്ച് പിന്നെ ഒരു തുണികൊണ്ട് തുടച്ചെടുക്കുകയാണെങ്കിൽ മറ്റെന്തു ചെയ്തിട്ടും കിട്ടാത്ത തിളക്കവും വ്യക്തതയും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതുപോലെ തന്നെ നിങ്ങളുടെ സ്പെക്സും വൃത്തിയാക്കി എടുക്കാം.

ഇനി നമ്മുടെ ജീൻസിൻറെയോ അല്ലെങ്കിൽ ബാഗിന്റെ ഒക്കെ സിബ് ഇടയ്ക്ക് കുടുങ്ങി ഒരു സ്ഥലത്ത് തന്നെ സ്റ്റക്കായി നിൽക്കുന്നുണ്ടാകും, അധികം ബലം പ്രയോഗിച്ചു വലിച്ചാൽ ചിലപ്പോൾ അത് പൊട്ടിപ്പോകാനും സാധ്യതയുണ്ട്, അത്തരത്തിൽ സംഭവിക്കാതിരിക്കാൻ ഈ സിബ് കുടുങ്ങിയിരിക്കുന്നു സ്ഥലത്ത് സോപ്പ് തേച്ചു കൊടുത്തു പിന്നെ അത് നീക്കി കൊടുക്കുമ്പോൾ സുഖമായി നീങ്ങുന്നതാണ്.

പിന്നെ അടുക്കളയിലും മറ്റും എല്ലാം വെച്ചിരിക്കുന്ന സോപ്പ് വെള്ളം നനഞ്ഞു പെട്ടെന്ന് തന്നെ അലിഞ്ഞു പോകാൻ സാധ്യതയുണ്ട് ഇത് മാറ്റാൻ വേണ്ടി അടുക്കളയിൽ ഒരു സൈഡിൽ സ്പോഞ്ചും ഒരു സൈഡിൽ സ്‌ക്രബ്ബറും ആയിട്ടുള്ള ക്ലീനർ വാങ്ങി ആ സ്പോഞ്ചിന്റെ സൈഡിൽ ചെറുതായൊന്നു മുറിച്ചുകൊടുത്ത് അതിനുള്ളിൽ ചെറിയ ചെറിയ കഷണം സോപ്പ് വച്ചുകൊടുത്തു വെള്ളം നനച്ചു പാത്രങ്ങൾ കഴുകിയാൽ നല്ല എളുപ്പം ഉണ്ടായിരിക്കും, ഒപ്പം പെട്ടാണ് സോപ്പ് തീർന്നു പോവുകയുമില്ല, ഇതുപോലെതന്നെ കുളിമുറിയിലും മുറിച്ചു വയ്ക്കാവുന്നതാണ്.

പിന്നെ ഷൂസിന് മറ്റും പൊട്ട മണമുണ്ടെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള സോപ്പിന്റെ ചെറിയ പീസ് മുറിച്ചു അത് ഒരു പേപ്പർ കൊണ്ട് പൊതിഞ്ഞു ദുർഗന്ധം ഉള്ള സ്ഥലങ്ങളിൽ എല്ലാം വച്ചിരുന്നാൽ കുറച്ചു സമയം കഴിയുമ്പോൾ തന്നെ അതിനുള്ളിലെ ദുർഗന്ധം എല്ലാം മാറി നല്ല മണം ആയിരിക്കുന്നതാണ്.

ഇനി നമ്മൾ വീടിനുള്ളിൽ ആണ് എല്ലാം തറക്കുന്ന ആണി ഊരി മാറ്റുമ്പോൾ ചുമരിന്മേൽ ഉണ്ടാകുന്ന ആ തുള മാറുവാൻ വേണ്ടി സോപ്പ് അതിന്മേൽ നല്ലപോലെ തേച്ചു കൊടുത്താൽ അങ്ങനെയൊരു ഹോൾ മാറി ചുമരിന്മേൽ ഉള്ള അഭംഗി മാറുന്നതാണ്.

Malayalam News Express