വാനില എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് കൊതിയൂറുന്ന ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങളാണ്. നമ്മൾ കഴിക്കുന്ന പല ആഹാരസാധനങ്ങളിലും വാനില ഫ്ലേവർ ഇപ്പോൾ കണ്ടു വരാറുണ്ട്. എന്നാൽ പലർക്കും തന്നെ വാനിലയെ കുറിച്ച് കൂടുതൽ അറിയില്ല. വാനില എന്നത് ഒരു മുന്തിരി വള്ളി പോലെയുള്ള ഒരു ചെടിയാണ്. ഇത് മരങ്ങളിലോ, പന്തലിട്ടോ ഒക്കെയാണ് പടർത്തി വളർത്തിയെടുക്കുന്നത്. വാനില എങ്ങനെയാണ് നമ്മുടെ വീട്ടിലും കൃഷി ചെയ്യുന്നതെന്ന് നോക്കാം.
ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോൾ കൃഷി ചെയ്തുപോരുന്ന ഒന്നാണ് വാനില. അതുമാത്രമല്ല ലോക വിപണിയിൽ രണ്ടാമത്തെ വിലയേറിയ സുഗന്ധ വസ്തുവും ആണ് വാനില. വാനിലയിൽ കണ്ടുവരുന്ന ഏറ്റവും വലിയ പ്രത്യേകത അതിൻറെ മണവും, രുചിയും ആണ്. സാധാരണയായി ഐസ്ക്രീമുകൾ, പേസ്ട്രി, പുഡ്ഡിംഗ്, ചോക്ലേറ്റുകൾ ശീതള പാനീയങ്ങൾ, മദ്യം, സുഗന്ധദ്രവ്യങ്ങൾ അങ്ങനെ ഒട്ടനവധി സാധനങ്ങളിൽ വാനില ഉപയോഗിച്ച് വരുന്നുണ്ട്. വാണിജ്യ അടിസ്ഥാനത്തിലും ഇതിൻറെ വിലകൊണ്ടും ഏറ്റവും മുൻപന്തിയിലാണ്. ശക്തമായ കാറ്റും, വരണ്ട കാലാവസ്ഥയും ഉള്ള സ്ഥലം വാനില കൃഷിക്ക് നല്ലതല്ല. എന്നാൽ ഏതുതരം സ്ഥലങ്ങളിലും കൃഷി ചെയ്യാവുന്ന ഒന്നാണ് വാനില.
ആർക്കും വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് ഇത് നല്ല മഴയും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കുക. ഇതിൻറെ തണ്ടുകൾ മുറിച്ചു നട്ടും വിത്തുകൾ പാകിയും വാനില നടാവുന്നതാണ് മണൽത്തരികൾ പോലെ വാനിലയുടെ വിത്തുകൾ വളരെയധികം ചെറുതാണ് തണുത്ത കാലാവസ്ഥയിലും കൂടുതലായി മഴയുള്ള കാലാവസ്ഥയിലും വാനില യഥേഷ്ടം കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു വിളയാണ് ഇങ്ങനെ വാനില കൃഷി ചെയ്ത് നമുക്ക് നല്ല നമുക്ക് നല്ലൊരു വരുമാനം നേടാവുന്നതാണ്.
