മഴക്കാലം വന്നെത്തി, ഇനി കൊതുക് ശല്യം ഞൊടിയിടയിൽ ഇല്ലാതാക്കാം

മഴക്കാലം ആവുമ്പോഴേക്കും നമ്മുടെയൊക്കെ വീടുകളിൽ കൊതുക് ശല്യം പതിവാണ്. എന്തൊക്കെ ചെയ്താലും കൊതുവിനെ ചുറ്റുപാടുകളിൽ നിന്ന് അകറ്റി നിർത്താൻ കുറച്ചു പാടാണ്.ചിലപ്പോൾ നമ്മുടെ ജീവന് ഭീഷണി ആവുന്ന രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. കൊതുകുകളെ വീടിൻറെ പരിസരത്തു നിന്നും എങ്ങനെ തുരത്താം എന്ന് നമുക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം.

കൊതുകിനെ തുരത്താനായി മാർക്കറ്റിൽ നിന്നും വാങ്ങുന്ന പല കീടനാശിനികളും നമ്മൾ ഉപയോഗിക്കാറുണ്ട്. അത് നമ്മുടെ ശരീരത്തിന് ദോഷകരമായി ബാധിക്കാറുണ്ട്. കൊതുകിനെ തുരത്താനായി പണ്ടുകാലം മുതൽ നമ്മുടെ മുത്തശ്ശിമാർ ചെയ്തുവന്ന ഈ ഔഷധക്കൂട്ട് മതിയാകും.

നമ്മുടെയൊക്കെ വീടുകളിൽ കണ്ടുവരുന്ന ഔഷധസസ്യമായ ആര്യവേപ്പും,തുളസിയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കേണ്ടത്. കുറച്ച് ആര്യവേപ്പിന്റെ ഇലയും, കുറച്ച് തുളസിയുടെ ഇലയും ചേർത്ത് നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു പീസ് കുന്തിരിക്കവും ചേർത്ത് ഒരു മൺ പാത്രത്തിൽ ഇടുക. തുളസിയുടെ ആര്യവേപ്പിന്റെയും പൊടിയും, കുന്തിരിക്കവും ഒരേ അളവിൽ എടുക്കുന്നതാണ് നല്ലത്. ഇനി ഇതിനെ ഒരു മൺ ചട്ടിയിലേക്ക് ഇട്ട് തീക്കനലിൽ പുകച്ചാൽ മതിയാകും. വീടിൻറെ എല്ലാ സ്ഥലങ്ങളിലും ഇത് കൊണ്ടുപോയി പുകയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം കൊതുക് ശല്യം മാറിക്കിട്ടുന്നതാണ്.

Malayalam News Express