മിക്ക വീടുകളിലും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഓമന മൃഗമാണ് നായ. നല്ല സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊരു മൃഗം ഇല്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തെരുവ് നായ്ക്കൾ രാത്രി സമയങ്ങളിൽ നമ്മുടെ മുറ്റത്തോ അല്ലെങ്കിൽ ഉമ്മറത്ത് ഒക്കെ കയറുന്നത്. ഇതിന് പരിഹാരമായി പല മാർഗങ്ങൾ ചെയ്തു മടുത്തവരാണ് മിക്കവരും.
മിക്ക തെരുവ് നായ്ക്കലും ഉമ്മറത്തും അതുപോലെ നമ്മുടെ വീട്ടുമുറ്റത്ത് ഒക്കെ രാത്രിയിൽ വന്നു കയറാനുള്ള സാധ്യത ഉണ്ട്. തെരുവ് നായകൾ ആയതുകൊണ്ട് അണുബാധ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ചിലപ്പോൾ ഇവ ഉപദ്രവകാരികളായി മാറാനും സാധ്യതയുണ്ട്. ഇതുമാത്രമല്ല ഇവ തെരുവ് നായ്ക്കൾ ആയതുകൊണ്ട് രോഗം വരുത്താനുള്ള വാഹകർ കൂടിയാണ്. അതിനാൽ ഇങ്ങനെയുള്ള നായ്ക്കളെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.
ഇതിനുവേണ്ടി വിപണിയിൽ ലഭ്യമായ നാഫ്തലിൻ ബോൾസ് അല്ലെങ്കിൽ പാറ്റ ഗുളിക നമ്മുടെ വീടിൻറെ വരാന്ത ഉമ്മറപ്പടിയിലെ വെച്ചാൽ മാത്രം മതിയാകും. നായകൾ പിന്നെ ആ ഭാഗത്തേക്ക് വരികപോലും ചെയ്യില്ല. ഇതിൻറെ സ്മെൽ ഇവയ്ക്ക് പിടിക്കാത്തതിനാൽ നായ ശല്യം വളരെ പെട്ടെന്ന് തന്നെ മാറുന്നതാണ്. അതുപോലെതന്നെ ഇത് രാവിലെ എടുത്തു മാറ്റാൻ പ്രത്യേകമായി ശ്രദ്ധിക്കണം. കൂടുതൽ അറിയാം.
