തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളുടെ താളുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. കാൽനടയാത്രക്കാരെ കടിച്ച് പരിക്കേൽപ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കൾ അപകടമുണ്ടാക്കുകയും ചെയ്യുന്നു. വീട്ടിൽ വളർത്തുന്ന നായ്ക്കളെക്കാൾ തെരുവിൽ വളരുന്ന ചില നായകൾക്ക് ആക്രമണ സ്വഭാവം ഉള്ളവരാണ്.
നമ്മൾ വഴിയേ നടന്നുപോകുമ്പോൾ പെട്ടെന്നൊരു നായ കുരച്ചുകൊണ്ടു വന്നാൽ എങ്ങനെ പെരുമാറണമെന്ന് നമുക്ക് പെട്ടെന്ന് അറിയില്ല നമ്മൾ പോകുന്ന വഴിയിൽ ഒക്കെ മിക്കപ്പോഴും തെരുവ് നായകൾ കാണുന്നതാണ് തെരുവിൽ വളരുന്ന നായകൾ ആയതുകൊണ്ട് ചിലപ്പോൾ അക്രമസ്വഭാവം കാണിക്കാറുണ്ട്. നമ്മൾ നടക്കാൻ പോകുന്ന വഴിയിലൊക്കെ തെരുവ് നായ ശല്യം ഉണ്ടെങ്കിൽ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്.
മനുഷ്യരുമായി ഏറെ ഇണങ്ങുന്ന മൃഗമാണ് നായയെങ്കിലും അവ മനുഷ്യരല്ല എന്ന് നമ്മൾ ഓർക്കണം. ഓരോ നായയും ഓരോ സ്വഭാവപ്രകൃതമാണ് അത് വളർന്നുവരുന്ന രീതി അവരുടെ സ്വഭാവത്തെ സ്വാധീനിക്കും. അതിനാൽ നായ സ്നേഹം മൂത്ത് നമ്മൾ അതിനെ തലോടുവാനോ അവയുടെ അടുത്തേക്ക് ചെന്നാലോ അപകടം വരുത്തി വയ്ക്കാം. വളർത്തു നായ്ക്കളെ ആണേലും തെരുവ് നായ്ക്കളെ ആണെങ്കിലും നമുക്ക് പേടിയുണ്ടെങ്കിൽ അതിൻറെ അടുത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. വഴിയിൽ കാണുന്ന തെരുവ് നായകളെ കല്ലെറിഞ്ഞു പ്രകോപിപ്പിക്കുന്നത് വളരെ മണ്ടത്തരമാണ്.
അത് അവരിൽ അക്രമവാസന ഉണ്ടാകാൻ കാരണമാകും. അങ്ങനെ ഒരാൾ ആക്രമിക്കുമ്പോൾ അതിനെ ആക്രമിക്കാൻ വരുകയാണെന്ന് കരുതി നായകൾ അസ്വസ്ഥരാകാൻ വഴിയുണ്ട്. അപ്പോൾ നായകൾ കടിക്കാൻ വന്നാൽ സ്വയ രക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. നമ്മൾ നടന്നു പോകുമ്പോൾ കടിക്കാൻ വരുന്ന നായ പലപ്പോഴും പിന്നിൽ നിന്നും നിശബ്ദം ആയിട്ടായിരിക്കും വരുന്നത്. പെട്ടെന്ന് കടി ഏൽക്കുമ്പോൾ ആയിരിക്കും നമ്മൾ അറിയുന്നത്. അതുകൊണ്ട് നടക്കുമ്പോൾ മുന്നിൽ മാത്രമല്ല പിന്നിലും എന്തു നടക്കുന്നു എന്നൊരു ശ്രദ്ധ വേണം. മൊബൈൽ ഫോണിൽ നോക്കി നടക്കുന്ന ശീലം പലർക്കും ഉണ്ട്. അങ്ങനെയുള്ള ശീലങ്ങൾ ഒഴിവാക്കുക.
കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് കഴിഞ്ഞാൽ കടിയുടെ തീവ്രത കുറയ്ക്കാം. പട്ടി കടിച്ചാൽ ഉടൻ കയ്യോ കാലോ ശക്തമായി വലിച്ചു പിടിക്കരുത്. അതിന്റെ പല്ലുകൾ കൊണ്ട് പേശികൾ വലിഞ്ഞു കീറി മുഴുവൻറെ മുറിവിന്റെ ആഴം കൂടാൻ ഇടയാകും. താനേ പട്ടി കടിച്ചത് വിട്ടാൽ ഉടൻതന്നെ വീണ്ടും കടിക്കാതിരിക്കാനായി ഉച്ചത്തിൽ അലറുന്നത് ആ ഘട്ടത്തിൽ നായെ ഭയപ്പെടുത്താനും ഓടി പോകാനും ഉപകരിക്കുന്നതാണ്. നായ കടിക്കാൻ വരികയാണെങ്കിൽ ബാഗ് കയ്യിൽ ഉണ്ടെങ്കിൽ അതൊരു തടയാക്കുകയോ,അല്ലെങ്കിൽ നായയുടെ നേരെ എറിയുകയോ ചെയ്യാവുന്നതാണ്. കയ്യിൽ കുടയോ, വടിയോ എന്തെങ്കിലും ഉണ്ടെങ്കിൽ വീശിയാൽ നായ വേറെ വഴിക്ക് പൊയ്ക്കൊള്ളും. നായ ആക്രമിക്കാൻ വരുമ്പോൾ ബാലൻസ് തെറ്റി താഴെ വീഴാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം.
കാരണം നായ ആക്രമം തുടർന്നാൽ നമ്മുടെ മുഖത്തും കഴുത്തിലും ഒക്കെ കടികാൻ സാധ്യതയുണ്ട്. ഒരുപക്ഷേ പേപ്പട്ടി ആണ് കടിച്ചതെങ്കിൽ ഇത്തരം മുറിവുകൾ പേ വിഷബാധയ്ക്ക് സാധ്യത കൂടും. നിലത്ത് വീണാൽ നമുക്ക് പെട്ടെന്ന് രക്ഷപ്പെടാനും സാധിക്കില്ല. നായകളുടെ കടിയേറ്റാൽ ഉടൻതന്നെ ടാപ്പ് തുറന്നു വെള്ളത്തിൽ ഒരു 15 മിനിറ്റ് എങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവുകൾ കഴുകുന്നത് അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന വൈറസിനെ നശിപ്പിക്കാൻ ഉപകരിക്കും. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചെന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കുത്തിവെപ്പെടുത്താനും ശ്രദ്ധിക്കണം. വഴിയരികിൽ സ്ഥിരമായി നായ്ക്കൾ ഉള്ളടത്ത് കൂടി നടന്നു പോകുമ്പോൾ പെട്ടെന്ന് വേഗത കുറയ്ക്കുകയോ, കൂട്ടുകയോ നായ്ക്കളെ തുറിച്ചു നോക്കുകയോ ശബ്ദമുണ്ടാക്കുകയും ഒന്നും ചെയ്യരുത്, ഇങ്ങനെ ചെയ്യുന്നത് പട്ടികളുടെ ശ്രദ്ധ നമ്മളിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമാകും.
അവയെ കണ്ടിട്ടേ ഇല്ലെന്ന് മട്ടിൽ സാധാരണയായി നടന്നു പോവുക. സാധാരണയായി കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ കടി ഏൽക്കുന്നത്. ഇതിൻറെ കാരണം കുട്ടികളുടെ ചലനം താരതമ്യേന കുറച്ചു വേഗത്തിലാണ്. നായ്ക്കൾ അടുത്തേക്ക് വരുമ്പോൾ കുട്ടികൾ ശബ്ദം ഉണ്ടാക്കുകയും, ഭയക്കാനും ഇടയുണ്ട് ആ സമയത്ത് നായ കുട്ടികളെ പിന്തുടരാനും ആക്രമിക്കാനും സാധ്യതയുണ്ട്. പ്ലാസ്റ്റിക് കവറുകൾ തൂക്കി പോകുമ്പോൾ അതിൽ ഭക്ഷണമാണെന്ന് കരുതി തെറ്റിദ്ധരിക്കുകയും അത് അവ നമ്മളെ സമീപിക്കുകയും ചെയ്തേക്കാം. നായ്ക്കൾ കടിപിടി കൂടുന്നിടത്ത് പോകാതിരിക്കാനായി ശ്രദ്ധിക്കുക. പ്രസവിച്ചു കിടക്കുന്ന നായകളെയും സൂക്ഷിക്കുക. കുഞ്ഞുങ്ങളെ കണ്ട് ആകൃഷ്ടരായി അടുത്ത് ചെന്നാൽ അത് അപകടം വരുത്തി വയ്ക്കും.
