രാവിലെ കുതിർത്ത ബദാം വെറും വയറ്റിൽ കഴിച്ചു നോക്കൂ; കാണാം ഇതിന്റെ അത്ഭുത ഗുണങ്ങൾ

ബദാം കുതിർത്ത് കഴിക്കുമ്പോഴാണ് അതിൻറെ ഗുണം പൂർണമായി ലഭിക്കുന്നത്. ധാരാളം വിറ്റമിനുകൾ ,ധാതുക്കൾ, ആന്റിഓക്സൈഡുകൾ എന്നിവ ധാരാളമായി ബദാമിൽ അടങ്ങിയിരിക്കുന്നു. ദിവസവും കുതിർത്ത ബദാം അഞ്ചെണ്ണം കഴിക്കുന്നത് ശരീരത്തിന് വളരെയേറെ നല്ലതാണ്.

നല്ല ദഹനം ലഭിക്കുന്നതിനും, ക്യാൻസർ ഉണ്ടാവുന്ന ഘടകങ്ങളെ നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ബദാം രാത്രിയിൽ വെള്ളത്തിൽ ഇട്ട് വെച്ച ശേഷം രാവിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം കഴിക്കാവുന്നതാണ്. പോഷകങ്ങളെ പ്രതിരോധിക്കുന്ന ഇതിൻറെ തവിട്ട് പാളി ബദാം കുതിർക്കുന്നതിലൂടെ നീക്കം ചെയ്യുന്നതിനാൽ കുതിർത്ത ബദാമിലെ പോഷകങ്ങൾ ശരീരത്തിന് ആകിരണം ചെയ്യാൻ വളരെ എളുപ്പമാണ്. ഇങ്ങനെ കുതിർത്ത ബദാം പതിവായി കഴിക്കുന്നത് മെറ്റബോളിസം ഉയർത്തുന്നു.

ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും, സഹായിക്കും. അതുപോലെതന്നെ ബദാമിൽ ധാരാളം പൊട്ടാസ്യം, പ്രോട്ടീൻ ,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്നു. പ്രമേഹ നിയന്ത്രിക്കുന്നതിനും,ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഒക്കെ ബദാം ഏറെ സഹായിക്കുന്നു. ഇങ്ങനെ കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

Malayalam News Express