ഏത് കായ്ക്കാത്ത ചെടിയും കായ്ക്കാനും, ചെടികൾ തഴച്ചു വളരാനും ഈ ഒരു വളം മാത്രം മതി

ചെടികൾ നല്ല ആരോഗ്യത്തോടെ വളർന്നുവരികയും നല്ല പച്ചപ്പ് ഉണ്ടെങ്കിലും മാത്രമേ നല്ല രീതിയിൽ വിളവ് നമുക്ക് ലഭിക്കുകയുള്ളൂ. ചെടികൾ നന്നായി വളർന്നു വരാനും നല്ല കരുത്തോടെ വളർന്നു വരാനുമായി നമ്മുടെ വീട്ടിലുള്ള തേയില മാത്രം മതിയാവും. നൈട്രജന്റെ ഒരു കലവറയാണ് തേയില. നമുക്ക് ചെടികളിലേക്ക് നേരിട്ട് തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ തേയില നന്നായി തിളപ്പിച്ച് എടുക്കുക. തേയില വെള്ളത്തിൽ നൈട്രജൻ ,ഫോസ്ഫറസ് പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അളവിൽ കാണപ്പെടുന്നത് നൈട്രജൻ ആണ് .ചെടികൾക്ക് നല്ലൊരു വളമാണ് തേയിലവെള്ളം. വിത്തുകൾ മുളപ്പിക്കുന്നതിനു മുൻപ് നാലഞ്ചു മണിക്കൂർ തേയില വെള്ളത്തിൽ ഇട്ടുവച്ചാൽ നല്ല രീതിയിൽ വളർന്നുവരാനായി ഇത് സഹായിക്കുന്നതാണ്.

തേയില ചണ്ടിയും തേയില വെള്ളം പോലെ തന്നെ നല്ലൊരു വളമാണ്. തേയിലയുടെ ചണ്ടി കഴുകി ഉണക്കിയ ശേഷം 15 ദിവസം കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുത്താൽ ചെടികൾ നല്ല രീതിയിൽ വളർന്നു വരുന്നതാണ്. തേയിലവെള്ളം സ്പ്രേ ചെയ്തും , ചെടികളുടെ ചുവട്ടിൽ നേരിട്ടൊഴിച്ചും കൊടുക്കാവുന്നതാണ്. കീടബാധ കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് തേയിലവെള്ളം. പൂച്ചെടികൾക്കും ഇത് ഉപയോഗിക്കുന്നത് നല്ല രീതിയിൽ വളർന്നു വരാനും നല്ല നല്ലതുപോലെ പൂക്കാനും, കായ്ക്കാനും സഹായിക്കുന്ന ഒന്നാണ് തേയില.

Malayalam News Express