ഈയൊരു വളം മാത്രം മതി പച്ചക്കറികളും ചെടികളും നല്ല രീതിയിൽ കായ്ക്കാനും വളരാനും

ചെടികളും പച്ചക്കറികളും ഒക്കെ നല്ല രീതിയിൽ വളർന്നു വരാനും കായ്ക്കാനും നമ്മുടെ വീട്ടിലുള്ള തേയിലപ്പൊടി മാത്രം മതി നൈട്രജന്റെ ഒരു കലവറ തന്നെയാണ് ഇത്.

ഒരു ടീസ്പൂൺ തേയില ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തണുക്കുമ്പോൾ ചെടികളിലേക്ക് സ്പ്രേ ചെയ്യുകയും ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. ചെറിയ ചെടികൾക്കും പച്ചക്കറികൾക്കും ഒരു നല്ല വളമാണ് തേയിലവെള്ളം. അതുപോലെതന്നെ വിത്തുകൾ മുളപ്പിക്കുന്നതിനു മുൻപ് നാലഞ്ചു മണിക്കൂർ തേയില വെള്ളത്തിൽ ഇട്ടു വെച്ചാലും നല്ല രീതിയിൽ വളർന്നു വരാൻ സഹായിക്കും.

തേയില ചണ്ടിയും നല്ലൊരു വളമാണ്. തേയില ചണ്ടി കഴുകി ഉണക്കിയ ശേഷം 15 ദിവസം കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം പച്ചക്കറികളിൽ നല്ല രീതിയിൽ കായഫലം ഉണ്ടാവുകയും പൂച്ചെടികൾ നല്ലതുപോലെ വളരുകയും പൂവിടുകയും ചെയ്യും. തേയിലവെള്ളം ചെടികളുടെ ചുവട്ടിൽ സ്പ്രേ ചെയ്തു സ്പ്രേ ചെയ്യുന്നതു മൂലം കീടബാധ കുറയ്ക്കാനും സഹായിക്കും.

Malayalam News Express